11:56pm 07 November 2026
NEWS
സിപിഎം പ്രതിനിധി സമ്മേളനത്തിന് സമാപനം; സംസ്ഥാന സെക്രട്ടറിയായി എം വി ​ഗോവിന്ദൻ തുടരും
09/03/2025  04:00 PM IST
nila
സിപിഎം പ്രതിനിധി സമ്മേളനത്തിന് സമാപനം; സംസ്ഥാന സെക്രട്ടറിയായി എം വി ​ഗോവിന്ദൻ തുടരും

കൊല്ലം; സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ​ഗോവിന്ദനെ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.  മൂന്നാം സർക്കാരാണ് ലക്ഷ്യമെന്ന്  പ്രഖ്യാപിച്ചാണ് പ്രതിനിധി സമ്മേളനം സമാപിച്ചത്. 17 പുതുമുഖങ്ങൾ ഉൾപ്പെടെ  89 അംഗ സംസ്ഥാനസമിതിയേയും സമ്മേളനം തെരഞ്ഞെടുത്തു. . മൂന്ന് പുതുമുഖങ്ങൾ ഉൾപ്പെടെ 17 അംഗ സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു. സെക്രട്ടറിയേറ്റിൽ കണ്ണൂരിനാണ് അപ്രമാദിത്വം. കണ്ണൂരിൽനിന്നുള്ള അഞ്ച് നേതാക്കളാണ് സെക്രട്ടറിയേറ്റിലുള്ളത്. 

എസ് ജയമോഹൻ (കൊല്ലം), എം പ്രകാശൻ മാസ്റ്റർ (കണ്ണൂർ), വി കെ സനോജ് (കണ്ണൂർ), വി വസീഫ് (കോഴിക്കോട്), കെ ശാന്തകുമാരി (പാലക്കാട്), ആർ ബിന്ദു (തൃശൂ‌ർ), എം അനിൽകുമാർ (എറണാകുളം), കെ പ്രസാദ് (ആലപ്പുഴ), ബി ആര് രഘുനാഥ് (കോട്ടയം), ഡി കെ മുരളി (തിരുവനന്തപുരം), എം രാജഗോപാൽ (കാസർകോട്), കെ റഫീഖ് (വയനാട്), എം മെഹബൂബ് (കോഴിക്കോട്), വിപി അനിൽ (മലപ്പുറം), കെ വി അബ്ദുൾ ഖാദർ (തൃശൂർ) തുടങ്ങിയവരാണ് സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്ത പുതുമുഖങ്ങൾ.  കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹൻ, കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജ എന്നിവരാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങൾ.

സംസ്ഥാന സമിതിയിലെ അംഗങ്ങൾ

പിണറായി വിജയൻ, എം വി ​ഗോവിന്ദൻ, ഇ പി ജയരാജൻ, ടി എം തോമസ് ഐസക്, കെ കെ ശൈലജ, എളമരം കരീം, ടി പി രാമകൃഷ്ണൻ, കെ എൻ ബാല​ഗോപാൽ, പി രാജീവ്, കെ രാധാകൃഷ്ണൻ, സി എസ് സുജാത, പി സതീദേവി, പി കെ ബിജു, എം സ്വരാജ്, പി എ മു​ഹമ്മദ് റിയാസ്, കെ, കെ ജയചന്ദ്രൻ, വി എൻ വാസവൻ, സജി ചെറിയാൻ, പുത്തലത്ത് ദിനേശൻ, കെ പി സതീഷ് ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു, എം വി ജയരാജൻ, പി ജയരാജൻ, കെ കെ രാ​ഗേഷ്, ടി വി രാജേഷ്, എ എൻ ഷംസീർ, സി കെ ശശീന്ദ്രൻ, പി മോഹനൻ മാസ്റ്റർ, എ പ്രദീപ് കുമാർ, ഇ എൻ മോഹൻ​ദാസ്, പി കെ സൈനബ, സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, എം ബി രാജേഷ്, എ സി മൊയ്തീൻ, സി എൻ മോഹനൻ, കെ ചന്ദ്രൻ പിള്ള, സി എം ദിനേശ് മാണി, എസ് ശർമ, കെ പി മേരി, ആർ നാസർ, സി ബി ചന്ദ്രബാബു, കെ പി ഉദയഭാനു, എസ് സുദേവൻ, ജെ മേഴ്സികുട്ടിയമ്മ, കെ രാജ​ഗോപാൽ, എസ് രാജേന്ദ്രൻ, കെ സോമപ്രസാദ്, എം എച്ച് ഷാരിയാർ, എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി എൻ സീമ, വി ശിവൻകുട്ടി, ഡോ. വി ശിവദാസൻ, കെ സജീവൻ, എം എം വർ​ഗീസ്, ഇ ൻ സുരേഷ് ബാബു, പാനോളി വത്സൻ, രാജു എബ്രഹാം, എ എ റഹിം, വി പി സാനു, ഡോ.കെ എൻ ​ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനിൽകുമാർ, വി ജോയ്, ഒ ആർ കേളു, ഡോ. ചിന്ത ജെറോം, എസ് സതീഷ്, എൻ ചന്ദ്രൻ. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img